സമരങ്ങള്‍
ചക്രവ്യൂഹം പോലെ...
അകപ്പെടുന്ന അഭിമന്യുമാര്‍
മടങ്ങി വരുന്നേയില്ല
പട്ടിണി കിടക്കുന്നവര്‍
മെലിഞ്ഞു പോകുന്നു
വ്യവസ്ഥിതി കൊഴുക്കുന്നു
സ്വയം കത്തുന്നവര്‍
ചാരമാകുന്നു
ആള്‍ ദൈവങ്ങളതാകാശ-
ഭസ്മമാക്കുന്നു .
പുഴുവരിക്കുന്ന
സദാചാരമുറിവുകളിലേക്ക് .
നടാതെ മുളയ്ക്കുന്ന മരങ്ങള്‍
മുനയില്ലാത്ത കത്തിയാഴ്ത്തി ചിരിക്കുന്നു
ജീവ ന്റെയടയാളക്കൊടിയില്‍
പ്രതികരണം പച്ചകുത്തിയിട്ടുണ്ടെന്നു
സര്‍വ്വ ജീവ ജാലങ്ങളും
ഒപ്പം മുരളുന്നു....
ഞാന്‍ വെറുമൊരു മരമാകുന്നു
ആരും നടാത്ത മരം ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ