അവളെയൊരിക്കല്‍ കടലെടുത്തു .
കടലാസും പേനയും
കണ്ടെടുക്കും മുന്‍പ്
കരയിലുപേക്ഷിച്ചു.
മുടിയിഴകള്‍ പിഴുത്
അവളൊരു വല നെയ്തു
അതിലക്ഷരങ്ങള്‍ പിടഞ്ഞുണര്‍ന്നു
ഇപ്പോള്‍
കടലുകള്‍ കണ്ണാവുന്നു
അല്ലെങ്കില്‍
കണ്ണുകള്‍ കടലാവുന്നു .
ഞാന്‍ കാണുന്ന കടലുകള്‍
ഞാനാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ