ഒരു ജീവിതം
ഒറ്റ ഫ്രെയിമില്‍
വരയ്ക്കുമ്പോള്‍
ഒറ്റയാനെ വരയ്ക്കണം
ആഴ്ന്നു പോകുന്ന വേരുകളോ
ഉയര്‍ന്നു പിരിയുന്ന
ശാഖകളോയില്ലാതെ
നിലത്തുറയ്ക്കാത്ത
ചലനങ്ങളോടെ
ഉയര്‍ന്നു പിരിയുന്ന
ശാഖകളോയില്ലാതെ
നിലത്തുറയ്ക്കാത്ത
ചലനങ്ങളോടെ
യാത്രകള്‍ക്ക്
വായുരൂപത്തിലടയാളംകൊടുക്കണം
അവയുടെ വേഗത
ആരുമറിയാതെ പോകട്ടെ
വായുരൂപത്തിലടയാളംകൊടുക്കണം
അവയുടെ വേഗത
ആരുമറിയാതെ പോകട്ടെ
മഴയോ വേനലോ
വരച്ചെടുക്കാന്‍
നിന്റെയോ അവന്റെയോ
കരള്‍ കീറി
ചായമെടുക്കണം
വരച്ചെടുക്കാന്‍
നിന്റെയോ അവന്റെയോ
കരള്‍ കീറി
ചായമെടുക്കണം
കരയുന്നവരെയല്ല
കാണുന്നവരുടെ കണ്ണില്‍
പൊടിക്കാറ്റു നിറയ്ക്കുന്നവരെ
വാക്കുകളില്ലാതെ എഴുതി നിറയ്ക്കുക
കാണുന്നവരുടെ കണ്ണില്‍
പൊടിക്കാറ്റു നിറയ്ക്കുന്നവരെ
വാക്കുകളില്ലാതെ എഴുതി നിറയ്ക്കുക
ഒടുവില്‍ പ്രത്യാശയുടെ
അവസാന ഇല വരയ്ക്കുക
ശുഭം എന്നെഴുതാതെ പോവുക
അവസാന ഇല വരയ്ക്കുക
ശുഭം എന്നെഴുതാതെ പോവുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ