മൃദുലനാവ്
ചിലരുടെ
ചെറിയ ആകാശങ്ങളുടെ
എല്ലൊടിക്കുമ്പോള്‍
മൗനം സ്വരസ്ഥാനങ്ങളുടെ
ഉച്ചസ്ഥായി പ്രാപിച്ച്
കേള്‍വിയുടെ ആവൃതിക്ക്
പുറത്തു കടക്കാറുണ്ട് .
അപവാദങ്ങള്‍ക്കും
പാഴ്വാക്കുകള്‍ക്കും മുന്നില്‍
ഒരമ്പിന്‍റെ ഉയരത്തിലാണ് ഞാന്‍
വാക്ശരങ്ങളെന്നും ശയ്യ തന്നെ ..!!
എങ്കിലും
തോല്‍പിക്കാനാവില്ല
യുദ്ധങ്ങളിലെന്നും
മരണത്തെ ജയമെന്നാണ്
രേഖപ്പെടുത്തുക ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ