മഞ്ഞുതുള്ളികള്‍
പുലരിക്കും പൂക്കള്‍ക്കും
പൊട്ടുതൊടുന്ന
നാട്ടില്‍ ജനിച്ചിട്ടും
മൂടല്‍മഞ്ഞിനെ
അവരിന്നും പ്രണയിക്കുന്നു
അധിക പരിചയം
അരോചകമാവേണ്ടതാണ്;
അതില്ലെന്നു മാത്രമല്ല
പൊഴിഞ്ഞയിലകള്‍
ഉറഞ്ഞ മഞ്ഞിന് മീതെയെന്നത് പോലെ
അവരുടെ പ്രണയം
മഞ്ഞില്‍ മിഴിവാര്‍ന്നു
കിടക്കുന്നു
തനിച്ചായി പോകുന്ന
ദിനങ്ങളില്‍
അവരുടെ മനസ്
മഞ്ഞു വീണ വഴികളിലൂടെ
അലസം നടക്കുന്നു
നിശബ്ദരായി ...
ഞാന്‍ അവരില്‍ ഒരാളായി
പോയതിനാല്‍
മഞ്ഞിനെയെന്നും പ്രണയിക്കുന്നു ...!!
ഇസബെല്‍ ടച്ച്.. :))))
മറുപടിഇല്ലാതാക്കൂമനോഹരം.............
അക്കാക്കുക്ക,,,,!!!!!
മറുപടിഇല്ലാതാക്കൂ