കാലമോരോ തേനീച്ചയെയും
അടർത്തി ഓരോ കഥ പറയുന്നു..
താൻ നിറച്ചുവച്ച തേനറകളിലെല്ലാം
കഥകൾ വളർന്നിരിക്കുന്നുവെന്നറിയാതെ
തേനീച്ച മൂളിപ്പറക്കുന്നു...!!!
കഥകളെല്ലാം മധുരിക്കുമെന്ന്
കരുതരുത്...
ഉപ്പും,ചവർപ്പും,കയ്പും
നിറഞ്ഞ കഥകളും അവയിലുണ്ട്.
കഥകളുടെ വിത്തുകൾ
കാട്ടിലുണ്ടാവുന്നയല്ലല്ലൊ!!
അവ നാടുവാഴികളുടെ
ശേഷക്കാരല്ലേ?..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ