ജീവൻ വയ്ക്കുന്നൊരു
ചിത്രകാരന്റെ കഥയുണ്ട്.
തൊടുന്നവയ്ക്കെല്ലാം
ജീവൻ കൊടുക്കുന്ന
രാജകുമാരിയെക്കുറിച്ചും
കേട്ടിട്ടുണ്ട്.
കുമാരി തൊട്ട ശിൽപങ്ങളും,
വരയ്ക്കപ്പെട്ട പേനകളും
എന്റെ കൈയിലുണ്ട്.
ഞാനിന്നു മുതൽ
ജീവനുള്ള പേനകൾ കൊണ്ട്
ജീവനുള്ള ശിൽപങ്ങൾക്ക്
വഴികൾ എഴുതി തുടങ്ങുകയാണു,
കാരണം എനിക്കു സഞ്ചരിക്കാൻ
പുതിയ പാതകൾ വേണം
കേൾക്കാൻ പുതിയ കഥകളും!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ