പച്ച തഴച്ചുനിൽക്കുന്നൊരു
ഇലയുടെ അടിയിൽനിന്ന്
കറുത്ത പുഴു തല നീട്ടുന്നു !!!
അടുത്ത നിമിഷം
അതെന്നെ തിന്നു കളയുമെന്ന്
ഭയന്ന് ഞാൻ പിൻ വാങ്ങുന്നു
മനുഷ്യനിലെ മരണഭയം
അവനിലുളവാക്കുന്ന
മാറ്റങ്ങളെക്കുറിച്ച്
ഒരു പഠനം നടത്തുന്നു
ഒരു ചെടിയിൽ
ഒരേ കൊമ്പിൽ
പൂക്കുന്ന രണ്ടു പൂക്കളിലൊന്ന്
കൊഴിഞ്ഞു പോകുന്നതായും
മറ്റൊന്ന് കായ്ച് , പഴുത്ത്,
പാകമാകുന്നതായും
സ്വപ്നം കണ്ടു ഞാനുണരുന്നു
നോക്കുമ്പോൾ ആ ഇല മുഴുവനായും
പുഴു തിന്നു കഴിഞ്ഞിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ