അനുകരിക്കേണ്ടത്...!!!
വേരുകൾ കൊണ്ടു മണ്ണിൽ,
പൂക്കൾ കൊണ്ടു കരയിൽ,
ഇലകൾ കൊണ്ടു കാറ്റിൽ,
ഉയരം കൊണ്ടു വായുവിൽ...
വരയ്ക്കുമ്പോഴോ...
പൂക്കൾ കൊണ്ടു ചുവപ്പിൽ,
ഇലകൾ കൊണ്ടു പച്ചയിൽ,
വേരുകൾ കൊണ്ടു തവിട്ടു നിറത്തിൽ...!!
പറയുമ്പോഴോ...
ചില്ലകൾ കൊണ്ടു കിളികളിൽ,
ശിഖരങ്ങൾ കൊണ്ട് അണ്ണാറക്കണ്ണന്മാരിൽ,
വേരുകൾ കൊണ്ടു ഏതൊ പുഴയുടെ
തണുത്ത കൈവഴികളിൽ...
നിൽക്കുമ്പോൾ,
അത്ര നിശബ്ദമായി
വേരുകളെന്നോ,
ഇലകളെന്നോ,
ചില്ലകളെന്നൊ,
ശിഖരങ്ങളെന്നൊ,
പൂക്കളെന്നോയില്ലാതെ,
മരമെന്ന പേരായി , ഇടമായി....!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ