തെരുവുവിളക്കുകൾ
മഞ്ഞുപുതച്ച്
അനാഥമായി നിൽക്കുന്നു !
നൂറ്റാണ്ടുകൾക്കിടയിൽ വരാറുള്ള
മഹാമാരിയുടെ കാലത്ത്
വിദ്യാലയങ്ങൾ നിശബ്ദത കുടിക്കുന്നു !
നമുക്കിനിയും അവസരങ്ങളുണ്ട്
ശിലായുഗ മനുഷ്യരെപ്പോലെ
ബുദ്ധിക്കു മൂർച്ച കൂട്ടേണ്ട കാലമാണിത്....
പുതിയ വാതിലുകൾ തുറക്കാൻ
താക്കോലുകളെ നിരീക്ഷിക്കേണ്ട കാലം....!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ