കൊല്ലപ്പെട്ടവരെ
കൊന്നവര്‍
ഭയക്കുന്ന കാലമാണിത്
അല്ലെങ്കില്‍
മരിച്ചവര്‍ ഇത്രയുറക്കെ
മരിച്ച മാര്‍ഗ്ഗം പറയുന്നതെങ്ങിനെ ?
ആയുധങ്ങളുടെ മൂര്‍ച്ച ,
വലിച്ചിഴച്ചു പോയ വഴി
തുന്നാതെ മൂടിയ മുറിവുകള്‍.
നിങ്ങള്‍ക്കുമെനിക്കുമിടയില്‍
മൂന്നു ദിനങ്ങളുടെയകലമില്ല
അമലമായ ഒരഭയസ്ഥാനവും
ശവക്കുഴികളെക്കാള്‍
ഉയര്‍ന്ന പ്രസംഗപീഠങ്ങളില്ല ;
മൃദുവായി പറഞ്ഞവയ്ക്ക്
ഉച്ചഭാഷിണികളും വേണ്ട .!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ