മഴ പെയ്തു വെള്ളം നിറഞ്ഞ
ചെടിച്ചട്ടിയില്‍
കവിത കൊണ്ടു ഞാനൊരു
വഴിയിടും ,
വേനല്‍ കനക്കുമ്പോള്‍
തൊടിയില്‍
കവിത കൊണ്ടു
തടമെടുത്തു വെള്ളം തേവും.
ഇരുട്ട് മൂടുമ്പോള്‍
കവിത കൊണ്ടൊരു
തിരി തെളിക്കും
കവിത കൊണ്ടൊരു
തിരി തെളിക്കും
ഒരു നുള്ളുപ്പില്‍,
തീയില്‍
തിളപ്പില്‍
കവിതയിട്ടു വറ്റിക്കും ,
തീയില്‍
തിളപ്പില്‍
കവിതയിട്ടു വറ്റിക്കും ,
അങ്ങനെ വരികളില്‍
നിന്നു വേര്‍പെടുത്തി
കവിതയില്‍ ഞാനൊരു
ഉലകസഞ്ചാരം നടത്തും
നിന്നു വേര്‍പെടുത്തി
കവിതയില്‍ ഞാനൊരു
ഉലകസഞ്ചാരം നടത്തും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ