ഈ തെരുവുകളില്‍
ജീവിതമടയാളപ്പെടുകയും
കാല്‍ പാടുകള്‍
പാടേ മാഞ്ഞുപോവുകയും
ചെയ്യുമ്പോഴവള്‍
പാടുകയാണ് .
നക്ഷത്രവിളക്കുകളിലെ
കടലാസു ദ്വാരങ്ങളുടെ
വെളിപ്പെടല്‍ പോലെ
മുറിഞ്ഞു മുറിഞ്ഞു
കേള്‍ക്കുന്നൊരു ഗാനം ..!!
വിണ്ടുപോയൊരാകാശവും
വിരല്‍തുമ്പകന്നുപോയ ഭൂമിയും
എന്‍റെ ഹൃദയവേരുകളും
നക്ഷത്രങ്ങളില്ലാത്ത രാത്രിയിലും
ചിരിക്കുന്ന ഈ കണ്ണുകളും
നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ ...!!
വിരല്‍തുമ്പകന്നുപോയ ഭൂമിയും
എന്‍റെ ഹൃദയവേരുകളും
നക്ഷത്രങ്ങളില്ലാത്ത രാത്രിയിലും
ചിരിക്കുന്ന ഈ കണ്ണുകളും
നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ