വാക്കുകള്‍ തന്‍
കുഴിമാടത്തില്‍
കാലം
കത്തിച്ച വിളക്കുകളല്ലേ
കവിതകള്‍
കവിതകള്‍
വിലക്കില്ലാതെ വിളി
കേട്ട
വിലങ്ങു പൊട്ടിച്ച
വിചിത്രവിരൂപികളല്ലേയവ
കവിക്കണ്ണില്‍ നിന്നു
മണ്ണില്‍ വീണ
വിണ്ണിന്റെ വിത്തുകളുമാവാം
വിപത്തുകള്‍
വിലയ്ക്ക് വാങ്ങിയ
കാലത്തിന്‍ കാലൊച്ചകളായും കേള്‍ക്കാം
അതിലെന്‍റെ ചിറകുണ്ട് ;
ചിത്തുമുണ്ട്
ചില്ലിട്ടു നേദിച്ച ചിത്രമുണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ