ഒടുവിലെത്തിപ്പെടേണ്ട
വരികളുടെ
ആദ്യരംഗ പ്രവേശം ..!!
പറഞ്ഞു
പഴക്കമേറുന്ന
വാക്കുകളിലെ വിറയലായ്
പിഞ്ചിപ്പോകുന്ന
നിശ്വാസങ്ങളുടെ
ആവര്‍ത്തനങ്ങളായ്
ആഴത്തില്‍
പതിയുന്ന
നൈരന്തര്യഭാഷാപ്രയോഗത്തിലെ
മൗനമായ്
അവസാനമെഴുതിയ
രംഗങ്ങള്‍
പ്രഭാതശാഖയില്‍
നോട്ടങ്ങളുടെ
വ്യക്തമല്ലാത്തയിഴകളായ്
ചേക്കേറി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ