മരിക്കാൻ കൊതി
തോന്നുമ്പോഴൊക്കെ ഞാൻ ജീവിച്ചുതീർത്തതിനെക്കുറിച്ചോർക്കും
ജീവിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം
എന്നെ മറന്നുപോയവരെക്കുറിച്ചെഴുതും
കരയാതിരുന്നു മൂർച്ച കൂടിപ്പോയ വാക്കുകളെ തലോടും
മൗനമായിരിക്കാൻ സ്വയം പ്രോൽസാഹനസമ്മാനം നൽകും
മനസിലാകാത്ത ബന്ധങ്ങളെ
നിഴലെന്നു നിർവ്വചിക്കും
അധികബാധ്യതയായിരുന്നു ഞാനെന്ന്
ഏറെ വൈകി അറിയുമ്പോൾ
കൊടുത്തുപോയ സ്നേഹത്തിനു വിലയിടാനാവാതെ നിരക്ഷരയാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ