.മഞ്ഞുപെയ്തു അന്തരീക്ഷമാകെ തണുത്തുറഞ്ഞു നിന്നു .ചെറിയ കണ്ണുകളിൽ നിറയെ കൗതുകവുമായി അവർ മൂവരും , സാന്റയും അവാന്നയും അമീറും ആർ തർ തുറന്നുവച്ച കണ്ണാടി പോലെ തിളങ്ങുന്ന ആ വലിയ ബോർഡിനു ചുറ്റും നിന്നു.അടച്ചു വച്ചപ്പോൾ തടിയുടെ നിറമുള്ള ഒരു വലിയ പുസ്തകം പോലെ തോന്നിച്ചിരുന്നു അത് .ആർ തർ തടിച്ചൊരു മനുഷ്യനായിരുന്നു.അയാൾ ഉണക്കയിറച്ചി കൊണ്ടുള്ള സൂപ്പ് ചെറിയ പാത്രങ്ങളിലായി അവർക്ക് നൽകിക്കൊണ്ട് അവരോടു സംസാരിച്ചുതുടങ്ങി.
അയാളെക്കുറിച്ച് കെട്ടുകഥകളാണു കൂടുതലും ആ ഗ്രാമത്തിൽ നിലനിന്നിരുന്നത്.തണുപ്പുകാലത്തല്ലാതെ ജീവിക്കാൻ അയാൾക്ക് കഴിയില്ലെന്നും ആർട്ടിക് പ്രദേശങ്ങളിൽ ചുറ്റി നടന്ന് മൃഗങ്ങളെ പിടിച്ച് അതിന്റെ ഇറച്ചി ഉണക്കി സൂക്ഷിച്ചാണു അയാൾ കഴിക്കുന്നതെന്നും ഒക്കെയായിരുന്നു കഥകൾ .അതിനു കാരണം മഞ്ഞു കാലം കഴിഞ്ഞാൽ ആർ തർ ആ ഗ്രാമത്തിൽ നിന്നും അപ്രതക്ഷ്യമാകുന്നതായിരുന്നു. എല്ലാ കൊല്ലവും മഞ്ഞുകാലത്തിനു മുൻപ് തിരിച്ചെത്തി വീടിന്റെ കേടുപാടുകൾ പോക്കി , തന്റെ പുസ്തകശേഖരം തുടച്ചു മിനുക്കി അയാൾ അവിടെ കൂടുമായിരുന്നു
.വായനയ്ക്കും സംവാദത്തിനുമായി ആർക്കും അവിടെ കടന്നു ചെല്ലാമായിരുന്നു.അതിനുള്ള സമയത്തിനു മാത്രം അയാൾ ചില നിഷ്കർഷകൾ പാലിച്ചു പോന്നു
2017, ഡിസംബർ 26, ചൊവ്വാഴ്ച
Money forest 1
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ