2017, ഡിസംബർ 30, ശനിയാഴ്‌ച

ഗുലാരിയ 9

മെത്തകൾ തുന്നുമ്പോൾ ബാക്കിവരുന്ന തുണിയുടെയും സ്പോഞ്ചിന്റെയും മറ്റു കഷണങ്ങൾ കത്തിച്ചു കളയുകയായിരുന്നു പതിവ്‌.ഗയ അതുകൊണ്ട്‌ പാവകളെ നിർമ്മിക്കാമെന്ന് മനസിലാക്കി.സർക്കസിലെ അഭ്യാസികളുടെ വസ്ത്രങ്ങൾ പഴകുമ്പോൾ ചായം മുക്കുകയായിരുന്നു പതിവ്‌.ആ നിറങ്ങളെ പാവ നിർമ്മാണത്തിനുപയോഗിക്കാനും തുടങ്ങിയതോടെ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറമുള്ള മൃഗങ്ങളുടെ പാവകളും അവർക്കൊരു വരുമാന മാർഗ്ഗമായി. ഏതു സ്ഥലത്ത്‌ ചെന്നാലും സർക്കസ്‌ കൂടാരത്തിന്റെ ഒരു വശത്ത്‌ പാവകളുടെ സ്റ്റാൾ ആകർഷകമായിരുന്നു. സർക്കസിൽ നിന്ന് വിരമിച്ചവർക്കും അപകടങ്ങളാൽ അഭ്യാസികളായി തുടരാൻ കഴിയാത്തവർക്കും അതൊരു കൈത്തൊഴിലുമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ