2017, ഡിസംബർ 23, ശനിയാഴ്‌ച

ഗുലാരിയ 7

ആ കൂടാരത്തിന്റെ  അടുത്തായി
വേറെയും ചെറിയ കൂടാരങ്ങൾ ഉണ്ടായിരുന്നു. അതൊരു സർക്കസ്‌ കൂടാരമാണെന്നും ആ കുതിരകൾ അവിടെയുള്ളതാണെന്നും അവൾക്കു മനസിലായി. നാടുതോറും അലഞ്ഞ്‌ കാണികളെ രസിപ്പിക്കുന്ന കുതിരകളെ എത്രവേഗമാണു താൻ രാജകീയമായവ എന്നു കരുതിയതെന്നു അവളോർത്തു. ഒറ്റ നോട്ടത്തിൽ മനുഷ്യരെ വിധിയെഴുതുന്നവരുടെ വാക്കുകൾ ഓർത്ത്‌ ഗയയുടെ വായിൽ കയ്പു നിറഞ്ഞു.

അവിടെക്കണ്ട ചെറിയ കൂടാരങ്ങളിൽ ഒന്നിലേക്ക്‌ രാം ചരൺ അവളെ കൂട്ടിക്കൊണ്ടുപോയി. തറയിൽ കട്ടിയിൽ വിരിച്ച രണ്ടു മെത്തകൾക്ക്‌ മീതെ കിടക്കുന്ന മെലിഞ്ഞ രൂപത്തെ കാണിച്ചു കൊടുത്തു.ആ മെത്തകൾ കൈകൊണ്ടു തുന്നിയവയായിരുന്നു.
മുത്തശ്ശിക്ക്‌ തീരെ സുഖമില്ല, ഇവിടുത്തെ തിരക്കുകൾക്കിടയിൽ എനിക്ക്‌ മുത്തശ്ശിയെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല . ന്യായമായൊരു തുക ഞാൻ തരാം . കുറച്ചു ദിവസത്തെ ശുശ്രൂഷ മതിയാവും.
ഗയ സമ്മതഭാവത്തിൽ തലകുലുക്കി .
തലചായ്ക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും ലഭിക്കുക എന്നതു തന്നെ അവൾക്ക്‌ ആ സമയത്ത്‌ ഒരു അത്ഭുതമായിരുന്നു. കുറച്ചു ദിവസത്തേക്കായാലും ഒരു ജോലിയും ആയിരിക്കുന്നു. ഗയ നെടുതായൊന്നു നിശ്വസിച്ചു 

കട്ടിയുള്ള വിരി വിരിച്ചിരുന്ന തറയിലേക്ക്‌ അവൾ ആശ്വാസത്തോടെയിരുന്നു. അങ്ങനെയിരുന്ന് അവൾ ഉറങ്ങിപ്പോയി.
വിശപ്പാണവളെ ഉണർത്തിയത്‌. അപ്പോഴേക്കും അടുത്തുള്ള കൂടാരങ്ങളിൽ സംസാരവും ബഹളങ്ങളും  ഒക്കെ കേട്ടു തുടങ്ങിയിരുന്നു. മുത്തശ്ശി മെല്ലെ കണ്ണു തുറന്നു. ആരാണെന്നു ഗയയോടു ചോദിച്ചു. സഹായത്തിനെത്തിയ ആളാണെന്ന് അവൾ മറുപടി പറഞ്ഞു. ചിരപരിതമായ ഒരിടത്തെന്നപോലെ അവൾ അവിടെ
ജീവിതത്തിന്റെ മറ്റൊരു ഭാഗം ആരംഭിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ