ജീവിതമേ !
ഞാൻ നിന്നെയും കാത്ത്
അൽപനേരംകൂടി
ഈ മനോഹരതീരത്തു
നിൽക്കുകയാണു
മനോഹരഗാനവും
അഭ്യസിച്ചുകൊണ്ട്,
നീ കൊണ്ടുവരുന്ന
അവസരങ്ങളിൽ
ഞാനെന്നെ കൊരുക്കുമ്പോൾ
അണിയുവാനുള്ളതാണത്
ഒരു പൂമാലയും
ഞാൻ കൊരുക്കുന്നുണ്ട്
ഈ കടന്നുപോക്കിനു മുൻപേ
എനിക്ക് ഞാൻ എന്തെങ്കിലും
സമ്മാനിച്ചേ മതിയാവൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ