ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍
കാലടികള്‍ക്കടിയില്‍ ഒരു ചാക്ക്
അയാള്‍ ചവിട്ടിയമര്‍ത്തി വയ്ക്കുന്നു
പേരക്കുട്ടിയെ ആദ്യമിറക്കി
സാവധാനം ഇറങ്ങിപ്പോകുമ്പോള്‍ ചാക്ക്
മടക്കിയെടുത്ത്
അറക്കവാള്‍ അല്പം അകറ്റി പിടിക്കുന്നു
ആത്മാവില്‍ വാള്‍ കൊണ്ടുനടക്കുന്നവരിലേക്ക്
ഒരു മുറിവ് പടരുന്നത് കണ്ടു
അയാള്‍ക്കടുത്ത് അത്ര നേരമിരുന്ന ഞാന്‍
റഷ്യന്‍ ഭാഷയില്‍ ചില ചോദ്യങ്ങള്‍ ഓര്‍ക്കുന്നു
രാജ്യങ്ങള്‍ക്ക് വേണ്ടി മരിക്കുന്നവര്‍
ഏതു രാജ്യത്താണ് പോകുന്നത് ?
മതത്തിനു വേണ്ടി പൊട്ടിത്തെറിക്കുന്നവരെ
ഏതത്ഭുതം ഒന്നിച്ചു ചേര്‍ക്കും ?
With Prasannakumar Raghav
2017, ഡിസംബർ 7, വ്യാഴാഴ്‌ച
വാള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ