ഓരോ മരവും
വേനലിനെ അതിജീവിക്കുന്നുണ്ട്
കൊഴിയുന്നയിലകളെ അടർത്തി
തളിരിലകൾക്ക് ഇടമൊരുക്കുന്നുമുണ്ട്
നാമെന്തേ
ഇന്നലെകളെ ചുമന്നു ചുമന്ന്
നാളെയുടെ ഇടം അപഹരിച്ച്
ക്ഷീണിക്കുന്നത്?
ജീവിതം സന്തോഷം
പകരുന്നില്ലെങ്കിൽ
മരണത്തിനതാവുമോ?.
വസന്തം മരത്തിലാണുറങ്ങുന്നത്!
ഋതുക്കൾ
ഉണർത്തുന്നുവെന്നേയുള്ളൂ
ജീവിതം നമ്മിലാണുള്ളത്!
സാഹചര്യം അകമ്പടി വരുന്നുവെന്നേയുള്ളൂ.
ഫലങ്ങൾ അഴുകുമ്പോൾ
വിത്തുകളെ തിരയുക
അവയിലെത്ര കാലത്തിന്റെ
ഫലങ്ങൾ അടയാളപ്പെടാനുണ്ടാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ