മഴയത്തിറങ്ങി നടക്കുന്നോരാളെ
സ്വപ്നം കാണുമ്പോള്‍
ഞാനേതോ ഉറക്കത്തിലായിരുന്നു ,
ഓരോ ചോദ്യങ്ങള്‍ക്കുമൊടുവില്‍
അയാള്‍ വീണ്ടുമോരോ മഴ നനഞ്ഞു ,
പിഞ്ഞിയ നിറങ്ങളില്‍
പകലുരുളുമ്പോള്‍
ഉത്തരങ്ങളില്ലാതെ
വേനലും ഞാനും
പകച്ചുറങ്ങുന്നു ..!!
വര്‍ണശബളമായൊരു
വര്‍ഷകാലത്തിന്‍റെ മടിയില്‍
ഒരു പൂമ്പാറ്റയായി
ഞാനുണരും,
മഴനനയുന്ന എന്‍റെ സ്വപ്നത്തെയുണര്‍ത്താതെ....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ