2014, ജൂലൈ 2, ബുധനാഴ്‌ച

സ്വാസ്ഥ്യം


എനിക്കൊരിക്കല്‍ കൂടി 
നിറമില്ലാത്ത സാസ്ഥ്യത്തിലേക്ക്‌ 
മടങ്ങിപോകണം .

ഇവ ഞാന്‍ കണ്ട സ്വപ്നങ്ങളേയല്ല ;
ഞാന്‍ സ്വപ്‌നങ്ങളെ കണ്ടിട്ടേയില്ല .

മേല്‍ക്കൂരയില്ലാത്ത വീടുകളിലും 
ഉയര്‍ന്ന മരച്ചില്ലകളിലും 
കുടി കിടക്കുന്ന 
അന്തിവെയിലും
പുലര്‍മഞ്ഞും കൊണ്ടു
മുഖം കഴുകിയുണക്കുന്ന 
യാഥാര്‍ത്ഥ്യങ്ങളെ മാത്രമേ 
ഞാന്‍ അറിഞ്ഞിട്ടുള്ളൂ ;

അവയുടെ ഇല്ലാത്ത തണലില്‍ 
നിന്നുപോലും 
ഞാനകന്നു പോയിരിക്കുന്നു. 
എന്റെ ഹൃദയം 
സ്വരമില്ലാതെ നിലവിളിക്കുന്നു ..!!!

എനിക്കൊരിക്കല്‍ കൂടി 
നിറമില്ലാത്ത സാസ്ഥ്യത്തിലേക്ക്‌ 
മടങ്ങിപോകണം

2 അഭിപ്രായങ്ങൾ: