2014, ജൂലൈ 16, ബുധനാഴ്‌ച

അകലങ്ങള്‍


റെയില്‍ പാളങ്ങളിലിരുന്നു 
നിലാവിന്‍റെ കഥ പറയുമ്പോള്‍
 കേള്‍വിക്കാരറിയാതെ
നെഞ്ചില്‍ തീവണ്ടിയിരമ്പും 

തണുത്തുറഞ്ഞ കാറ്റപ്പോള്‍ 
മാന്ത്രികനെപ്പോലെ 
വിരലുകള്‍ ചുഴറ്റി വരും 

ദൂരെയെങ്ങോ 
വെള്ളിപ്പൂക്കള്‍ 
വിരിയുന്ന 
മരച്ചുവട്ടില്‍ 
മഴ പൊഴിഞ്ഞു കിടക്കും 

ചൂടു തേടി 
നെരിപ്പോടിലെ കനലൂതി 
കണ്ണു ചുവന്നെന്നു 
നടിച്ച്
നാം പാളങ്ങള്‍ പോലെ 
നീണ്ടു നീണ്ടു പോകും ...!!

2 അഭിപ്രായങ്ങൾ: