കാലമൊരിക്കല്‍ ആമാടപ്പെട്ടി തുറന്ന്
അണിയാത്ത ആഭരണങ്ങളെക്കുറിച്ച്
പൌരാണിക അലങ്കാരങ്ങളെന്നു
അഭിമാനത്തോടെ പറയും ..!!
അവയുടെ നിറങ്ങള്‍
അലൌകികദീപ്തി ചൊരിയും...!!
ഓരോ മുത്തിലും
ഒരു മിത്ത് ഒളിച്ചിരിപ്പുണ്ടാവും ..!!
ഒരു ഹൃദയത്തിലും കയറാതെ
ചെവികളിലൊന്നും മുഴങ്ങാതെ
കളഞ്ഞുപോയയെന്റെ വാക്കുകളും
അവയിലുണ്ടാവും ..!!
അതുകൊണ്ട് മാത്രമാണ്
പഠിച്ചത് മാത്രം പാടുന്ന
ഓര്‍മകളെ എഴുത്തിനിരുത്താതെ ..
സ്വപ്നം കാണുന്നതിനെക്കുറിച്ചെഴുതാതെ ..!!
സ്വപ്‌നങ്ങളെ സ്വപ്ങ്ങളായി തന്നെ
ഞാന്‍ കുറിക്കുന്നത് ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ