ഭ്രാന്തിന്റെ വക്കിൽ നിന്നു
രണ്ടുപേർ തിരിച്ചുനടക്കുമ്പോൾ
ആത്മഹത്യാമുനമ്പിനു ശേഷമുള്ള അനന്തതയാണു മുൻപിൽ ,
അതിലേക്കു നടക്കാൻ സാങ്കൽപികമായൊരു പാതയുണ്ടാവുന്നു,
ആ പാത പിന്നീടു സത്യമാകുന്നു.
കാണുന്നവർക്കതു
നൂൽപ്പാലം പോലെ അരക്ഷിതമായി അനുഭവപ്പെടുന്നു.
നടക്കുന്നവർക്കത്
അവർ സൃഷ്ടിച്ച പുതിയ ലോകത്തിന്റെ വഴിയെന്നു തോന്നുന്നു.
ആഴത്തിലേക്കു , അത്രയാഴത്തിലേക്കു താഴ്‌ന്നു പോയവർ
പിന്നെയൊരു ഉയരങ്ങളിലും ഭ്രമിക്കുന്നില്ല ;
അവർക്കു നിരപ്പുവഴികളെക്കാൾ വലിയ സമ്മാനവുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ