ഞാനൊരു രോഗിയെ
കാണാൻ പോയി
അവർ മുറ്റത്തിരിക്കുകയായിരുന്നു
എന്നോടൽപം വെള്ളം
ചോദിച്ചു.
കിട്ടിയ ജലം
ചെടിക്കൊഴിച്ചുകൊണ്ട്
മഞ്ഞുകാലം വാതിലിനു പുറത്തു നിൽക്കുന്നു,
നീയീ വേനലിനെ അതിജീവിക്കട്ടെ എന്നാശംസിച്ചു;
പിന്നെ ഞാനൊരിക്കലും
കൈനിറയെ
മടുപ്പുമായി
ആരെയും സന്ദർശിച്ചിട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ