വീട് പഴയതുപോലെ തന്നെ നനഞ്ഞൊലിച്ചു നിന്നു. ഒരു സ്‌കൂൾ കുട്ടിയുടെ കൗതുകത്തോടെ ഗുലാരിയ വീടിനെ നോക്കി നിന്നു . 'ഇത് നിന്റെ വിവാഹവസ്ത്രങ്ങളാണ് ' കൈകളിൽ മൂന്നോ നാലോ സാരികളുമായി മതിമയീ ദേവി അവൾക്കടുത്തേക്കു വന്നു . വിവാഹ ..... ഒരുതരം അമ്പരപ്പോടെ ഗയ പറഞ്ഞു വന്നതവിടെ നിർത്തി . അതെ ഇവയെല്ലാം നിനക്കുള്ളതാണ് , മുത്തശ്ശി ഒരു വിവരണത്തോടെ മുന്നോട്ടു വന്നു ,പൂജാദിവസങ്ങളിൽ ഹരിചന്ദിന്റെ 'അമ്മ നിന്നെ കണ്ടിരുന്നു , അവർ വലിയ പണക്കാരാണ് . നിന്നെ അവർക്കു വലിയ ഇഷ്ടമായി .ഹരിചന്ദിന് നിന്നെ വിവാഹം ചെയ്തു കൊടുക്കാമെന്നു ഞങ്ങൾ സമ്മതിച്ചിട്ടുണ്ട് .
മനസിലാവാത്ത ഏതോ പുതിയ ഭാഷ കേൾക്കുന്ന തരത്തിൽ ഗുലാരിയ നിന്നു, അവർ പണക്കാരായതിനു എനിക്കെന്താണ് ? എന്റെ സമ്മതം ചോദിക്കാതെ നിങ്ങൾ എന്തിനിത് .......
അവർ ഈ വീട് വിലയ്ക്കു വാങ്ങി സഹായിക്കും , അങ്ങനെയെങ്കിൽ എനിക്കും അമ്മയ്ക്കും ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാമല്ലോ, മതിമയീ ദേവി ഒരു മറുപടിക്കു കാത്തു നിൽക്കാതെ പുറത്തേക്കിറങ്ങി .
'കച്ചവടം ' . ഗുലാരിയ പതിയെ പറഞ്ഞു , തനിക്കു തന്നെ അത് മന്സിലാവേണ്ടതുണ്ട് എന്ന രീതിയിൽ അവൾ ആ വാക്ക് വീണ്ടും വീണ്ടും ആവർത്തിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ