മരണകാരണമായൊരു മുറിവ്
ജീവിതം രക്ഷിക്കുന്നതുപോലെ
ആഴത്തിലേൽക്കുകയാണു നീ
അദൃശ്യയായൊരു പക്ഷിയുടെ പാട്ട്
പുലർച്ചെ ജീവന്റെ സാന്നിദ്ധ്യമറിയിക്കുന്നതു
പോലെയുമാണത്
ആശയങ്ങളുടെ വിശാലതയിലേക്ക്
പടരുന്ന എന്റെ
ചില്ലകളിലിരുന്നാണാ കിളി
പാടുന്നത്
എന്നിലേക്കു തന്നെ വേരുറയ്ക്കുന്ന
എന്റെ നിയമങ്ങളാണവളുടെ പാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ