ഒളിവിലിരിക്കുന്ന വാക്കുകള്‍ക്ക്
മുയല്‍ക്കുഞ്ഞുങ്ങളുടെ ഭംഗിയാണ് .
ഉരുണ്ട്,
കണ്ണു ചുവന്ന്,
വെളുത്ത്,
പുല്ലാരിനിറത്തില്‍ ,
കറുത്ത്.
കാണാതായ അമ്മ മുയലിനൊപ്പം
തറ തുരന്നുപോയ മാളത്തില്‍ നിന്ന്
വരിവരിയായി ഇറങ്ങി വരുമ്പോലെ
ജീവിതത്തിന്റെ ചില ഭാഗങ്ങളില്‍
നിന്നമ്മ മുയല്‍ കടിച്ചെടുത്ത
രോമകൂപങ്ങളുടെ കൂടൊഴിഞ്ഞിറങ്ങുമ്പോലെ
ഒളിവിലിരിക്കുന്ന വാക്കുകള്‍ക്ക്
മുയല്‍ക്കുഞ്ഞുങ്ങളുടെ ഭംഗിയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ