നക്ഷത്രവിളക്കുകള്‍ തൂക്കുന്ന കാലത്ത്
ഞാനെന്‍റെ ജനാല തുറക്കുമ്പോള്‍ മാത്രം
വെളിയില്‍ ഒരു തെരുവു തെളിയുന്നു
വീടു തേടി അലയുന്നവരുടെ
വഴിയില്‍ മഞ്ഞു പെയ്യുന്നത് കാണുന്നു.
അപ്പത്തിനു വേണ്ടി പാടുന്ന
കുട്ടികളുടെ സ്വരം
തണുത്തുവിറയ്ക്കുന്നതു കേൾക്കുന്നു.
സാന്താക്ലോസിന്റെ വേഷം മുഷിഞ്ഞതും
താടിമീശ അലസമായ് വളര്‍ന്നതുമായിരിക്കുന്നു
തെരുവിലെ മനുഷ്യരോട്
സുവിശേഷം പ്രസംഗിക്കുമ്പോള്‍
പുല്‍ക്കൂട്ടിലെ നക്ഷത്രങ്ങള്‍ക്കു
ജീവിതത്തിന്റെ തീ പിടിക്കുന്നു ` `
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ