നഗ്നപാദങ്ങളില്‍
മഴയുടഞ്ഞു ചുംബിക്കുമ്പോള്‍
തിബറ്റിന്റെ താന്തോന്നിക്കാറ്റ്
വന്നു വിളിക്കും ,
വിളികളെ വഴിയിലുപേക്ഷിച്ച്
തെക്കിന്‍റെ മലനിരകളെ തേടി
യാത്രാവിവരണങ്ങളില്ലാതെ
തോണികളില്‍ മാറി മാറി
തനിച്ചങ്ങനെ പോകും
മഞ്ഞുമലനിരകള്‍
മനസിനെ ശുഭ്രവര്‍ണ്ണം പുതപ്പിക്കും
തണുപ്പിന്‍റെയാര്‍ദ്രത
നിശയുടെ നിശബ്ദതയിലലിഞ്ഞു
നിസ്സംഗതയെ ജനിപ്പിക്കും
ശാന്തി മന്ത്രങ്ങളില്‍
മിഴികള്‍ പൂട്ടി
ഒരിറ്റു ശ്വാസമെടുക്കുമ്പോള്‍
തുളസീമണമുതിര്‍ന്നു പടരും
മഴയുടഞ്ഞു ചുംബിക്കുമ്പോള്‍
തിബറ്റിന്റെ താന്തോന്നിക്കാറ്റ്
വന്നു വിളിക്കും ,
വിളികളെ വഴിയിലുപേക്ഷിച്ച്
തെക്കിന്‍റെ മലനിരകളെ തേടി
യാത്രാവിവരണങ്ങളില്ലാതെ
തോണികളില്‍ മാറി മാറി
തനിച്ചങ്ങനെ പോകും
മഞ്ഞുമലനിരകള്‍
മനസിനെ ശുഭ്രവര്‍ണ്ണം പുതപ്പിക്കും
തണുപ്പിന്‍റെയാര്‍ദ്രത
നിശയുടെ നിശബ്ദതയിലലിഞ്ഞു
നിസ്സംഗതയെ ജനിപ്പിക്കും
ശാന്തി മന്ത്രങ്ങളില്‍
മിഴികള്‍ പൂട്ടി
ഒരിറ്റു ശ്വാസമെടുക്കുമ്പോള്‍
തുളസീമണമുതിര്‍ന്നു പടരും
അടുത്ത നിമിഷം യാത്രാദൂരങ്ങളഴിഞ്ഞ്
നീയെന്‍റെ മാറിലേക്കു തന്നെ മടങ്ങും