ജീവന്‍ മാത്രം മിച്ചം വച്ച്
തൂങ്ങിമരിച്ചവന്റെ
കണ്ണുകളിലെ
നിസ്സംഗതയിലേക്ക്
മുങ്ങിമരിച്ച
ദാഹങ്ങളിലേക്ക്
പാളങ്ങളില്‍
ചിതറിയ
സ്വാതന്ത്ര്യത്തിലേക്ക്
ഊര്‍ജ്ജമൊഴുകി
വരണ്ടുപോയ
ഞരമ്പുകളുടെ
തൃഷ്ണയിലേക്ക്
വിഷം തിന്നു
നീലിച്ച ചുണ്ടുകളുടെ
വര്‍ത്തമാനങ്ങളിലേക്ക്
ഉറക്കമരുന്നുകളുടെ
അബോധത്തിലേക്ക്
തീ കുളിച്ചവന്റെ
പ്രഭയിലേക്ക്
ഒരിക്കലൊന്നു പോയി നോക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ