മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും
പൂവില്ല
പൂക്കളമില്ലാ
ഋതുവില്ലാ
ഹൃദയം ചുരത്തുന്നു
പാല്‍ക്കടല്‍
മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും
കിളിയില്ല
കിളിപ്പാട്ടില്ലാ
ചിത്തഭിത്തികള്‍
തുരന്നു
തല നീട്ടും ചില്ലകളില്‍
നുരയ്ക്കുന്നു വായ്ത്താരികള്‍
മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും
മധുവില്ല
മധുമൊഴിയില്ലാതിഴഞ്ഞൊഴുകും
ഞരമ്പിന്‍ തുള്ളികള്‍
മണക്കുന്നു ഇലഞ്ഞി തന്‍ പൂവുകള്‍
മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും
നെഞ്ചിന്‍
സ്പന്ദനമുദ്രകള്‍
കടന്നെത്തുന്നു
താളബോധമില്ലാ കനവുകള്‍ ..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ