2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

നിന്നോട് പറയും

എനിക്കുവേണ്ടി
നീയൊരിക്കല്‍
കടല്‍ കാണാന്‍ പോകണം

തിരകളെന്‍റെ
സ്വപ്‌നങ്ങളാണ് ;
തേഞ്ഞുതീരാനെ
ഞാന്‍ മോഹിച്ചുള്ളൂ..

കടല്‍ വെള്ളത്തിന്
രക്തത്തിന്റെ രുചിയാണ്  ;
മീന്‍ കുഞ്ഞുങ്ങളെ
വളര്‍ത്തുന്നത് അവളല്ലേ ?

കരയില്‍ നീയൊരു
ശംഖ് കാണും ..!!
അതിലെന്‍റെ
ശ്വാസമുണ്ടാകും ....

ശ്വാസത്തെ നാമെന്തു
പേരിട്ടു വിളിച്ചുവെന്നു
ശംഖിലെ ചുരുളുകളുടെയിരമ്പല്‍
നിന്നോട് പറയും 

1 അഭിപ്രായം:

  1. കരയില്‍ നീയൊരു
    ശംഖ് കാണും ..!!
    അതിലെന്‍റെ
    ശ്വാസമുണ്ടാകും ....nice line's

    മറുപടിഇല്ലാതാക്കൂ