ലോകത്തെവിടെയും
സന്ധ്യയ്ക്കൊരേ മുഖം
സന്ധ്യയിലാര്ത്തു പെയ്യുന്ന
മഴയ്ക്കൊരേ സ്വരം
സന്ധ്യ നനഞ്ഞെത്തുന്ന
കാറ്റിനൊരേ ഭാവം
അരിച്ചെത്തുന്ന സന്ധ്യ
ചുവരില്‍ വരയ്ക്കുന്ന
ജനലഴികള്ക്കൊരേ രൂപം
നരച്ച മുറിയിലേക്കെത്തി
നോക്കുന്ന സന്ധ്യക്കും
എന്റെ മിഴികള്‍ക്കും
ലോകത്തെവിടെയുമൊരേ നിറം
ഒരേ ഭയാനക സൌന്ദര്യം