രാവിലെ
ഉച്ചക്ക്
വൈകിട്ട് ,....
അവനെപ്പോഴും വിധി പറയാന്‍
തയ്യാറായിരുന്നു ,
നേരത്തോടു നേരമാകുമ്പോഴേക്കും
വിധി നടപ്പിലായി കഴിയും !!
നീതിക്കെപ്പോഴും ഒരേ അളവുകോല്‍
തന്നെ
''ആറടി ''
അറിവിന്‍റെ ''ഉയരത്തില്‍ ' നടന്നവനും
ദാരിദ്ര്യത്തിന്റെ കൂനു ചുമന്നവനും
പണത്തില്‍ പറന്നവനും
പിണമായ് പിറന്നവനും
അവനൊരു പോലെ !!!
അവനെത്തും വരെ
ന്യായാസനം ഒഴിഞ്ഞു തന്നെ കിടന്നു ,
മണ്‍ വെട്ടിക്കു പുനര്‍ജന്മമൊരു
പ്രലോഭനമായിരുന്നു ,
ഒടുവില്‍
ചാപിള്ളയായി പിറന്ന്
ഭൂമിക്കും ആകാശത്തിനുമിടയില്‍
ആറടിയുടെ ദൂരം പോലുമില്ലെന്ന്
ആ ന്യായാധിപന്‍
കണ്ണുകള്‍ കെട്ടാതെ പറഞ്ഞു !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ