ഞാനൊരു ഭാഷപഠിക്കുമ്പോള്‍
തേന്‍ പോലെ മധുരിക്കുന്നു ;
അറിവിന്‍റെ കണങ്ങള്‍ തേടിയെന്നിലെ
തേന്‍ പോലെ മധുരിക്കുന്നു ;
അറിവിന്‍റെ കണങ്ങള്‍ തേടിയെന്നിലെ
തേനീച്ചകളുണരുന്നു
ഭാഷയപ്പോള്‍ ഒന്‍പതിനായിരമായി
പെരുകുന്നു
എനിക്ക് കയ്ക്കുന്നു ;
തുപ്പുന്ന വാക്കുകള്‍
ഓരോ ഭാഷയിലുമോരോ
അര്‍ഥം കൈവരിക്കുന്നു
ഞാനെഴുതാന്‍ പഠിക്കുന്നു ;
പക്ഷെ ഭാഷ മറന്നു പോകുന്നു .
വായിചെടുക്കുന്നു ഓര്‍മകളവ
കുടഞ്ഞു കളയുന്നു
കാതോര്‍ക്കുന്നു ;ഉറുമ്പുകള്‍
സംസാരിക്കുന്നു
കണ്ണുതുറക്കുമ്പോള്‍
മഴ ഭൂമിയിലെഴുതുന്നു
ഇടയന്റെ ഭാഷയാടുകള്‍
എഴുതിയോ വായിച്ചോ പഠിക്കുന്നില്ല .
കുഞ്ഞ് അമ്മയോട് ലിപികളില്ലാത്ത
ഭാഷ മൊഴിയുന്നു .
എല്ലാ ഭാഷകളും പഠിക്കാന്‍
യാത്ര പോകുന്നവര്‍ തിരികെ വരുന്നു .
കേള്‍ക്കാന്‍ ആരുമവശേഷിക്കുന്നില്ല ...
ഒരേയൊരു ഭാഷയില്‍ സ്നേഹപൂര്‍വമൊരു
സഞ്ചാരി കഥ പറയുന്നു
കാലമത് മൊഴിമാറ്റം ചെയ്യുന്നു ;
പകര്‍ത്തിയെഴുതുന്നു
ഞാനീ ഭാഷയുടെ ആദ്യാക്ഷരത്തില്‍
ജനിക്കുന്നു , വളരുന്നു
കൂടുകൂട്ടുന്നു ,
അതെന്നെ പരിഭ്രമിപ്പിച്ചു കൊല്ലുന്നു
ഭാഷയപ്പോള്‍ ഒന്‍പതിനായിരമായി
പെരുകുന്നു
എനിക്ക് കയ്ക്കുന്നു ;
തുപ്പുന്ന വാക്കുകള്‍
ഓരോ ഭാഷയിലുമോരോ
അര്‍ഥം കൈവരിക്കുന്നു
ഞാനെഴുതാന്‍ പഠിക്കുന്നു ;
പക്ഷെ ഭാഷ മറന്നു പോകുന്നു .
വായിചെടുക്കുന്നു ഓര്‍മകളവ
കുടഞ്ഞു കളയുന്നു
കാതോര്‍ക്കുന്നു ;ഉറുമ്പുകള്‍
സംസാരിക്കുന്നു
കണ്ണുതുറക്കുമ്പോള്‍
മഴ ഭൂമിയിലെഴുതുന്നു
ഇടയന്റെ ഭാഷയാടുകള്‍
എഴുതിയോ വായിച്ചോ പഠിക്കുന്നില്ല .
കുഞ്ഞ് അമ്മയോട് ലിപികളില്ലാത്ത
ഭാഷ മൊഴിയുന്നു .
എല്ലാ ഭാഷകളും പഠിക്കാന്‍
യാത്ര പോകുന്നവര്‍ തിരികെ വരുന്നു .
കേള്‍ക്കാന്‍ ആരുമവശേഷിക്കുന്നില്ല ...
ഒരേയൊരു ഭാഷയില്‍ സ്നേഹപൂര്‍വമൊരു
സഞ്ചാരി കഥ പറയുന്നു
കാലമത് മൊഴിമാറ്റം ചെയ്യുന്നു ;
പകര്‍ത്തിയെഴുതുന്നു
ഞാനീ ഭാഷയുടെ ആദ്യാക്ഷരത്തില്‍
ജനിക്കുന്നു , വളരുന്നു
കൂടുകൂട്ടുന്നു ,
അതെന്നെ പരിഭ്രമിപ്പിച്ചു കൊല്ലുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ