ജീവിച്ചിരിക്കുകയെന്നാൽ
ചിലർക്കായി ജീവിച്ചിരിക്കുകയെന്നും
ചിലർക്കായി മരിച്ചിരിക്കുക
എന്നുമാണു,
ചിലരെ കൊന്നുകളയുകയും
മറ്റു ചിലരെ ഉയിർപ്പിക്കുകയും
ചെയ്യുന്നുമുണ്ട് നാം..!!!
അതിശയമെന്താണെന്നാൽ
രാജാവും പ്രജയും
നാം തന്നെയാണെന്നതിനാൽ
നിയമവും അധികാരവും
നമുക്ക് കീഴ്പ്പെട്ടിരിക്കുന്ന
മറ്റൊരു ലോകമാണത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ