ചിത്രശലഭങ്ങളുടെ ചിറക് വിറ്റു
ജീവിക്കുന്നൊരുവൾ
നിലാവിനെ കണ്ടുമുട്ടുന്നു
അവൾ നിറങ്ങളോടു കലഹിക്കുകയും
നിറങ്ങൾക്ക് അവളെ വിട്ടുപോകാൻ
കഴിയാതാവുകയും ചെയ്യുന്നു
നിറങ്ങൾ അവയുടെ ഘനമേറിയ
ഘടന വിട്ട്
നിലാവു പോലെ മൃദുവും
ഭാരമില്ലാത്തതുമായ
അവസ്ഥ കൈവരിക്കുന്നു...
ഇപ്പോഴും അവൾ നിറമുള്ള ചിറകുകൾ
തന്നെ വിറ്റ് ജീവിക്കാനുള്ള വക കണ്ടെത്തുന്നു;
അപ്പോഴും ഭാരമില്ലാത്ത നിറങ്ങളാൽ
ജീവിതം ആർഭാടമായി
ആഘോഷിക്കുകയും ചെയ്യുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ