പ്രണയിക്കൊപ്പമായിരിക്കുമ്പോഴാണു ഒരാത്മാവ് ഏറ്റവും അഴകുള്ളതായിരിക്കുന്നത്.
അതിന്റെ ഭാരം ലഘൂകരിക്കപ്പെടുകയും
സാധ്യതകൾ അധികരിക്കപ്പെടുകയും
ചെയ്യുന്നതുമപ്പോൾ തന്നെ .
ഒരു മരത്തിനു
ആഴത്തിലോടുന്ന വേരുകളും
വിടർന്ന ഇലകളും
ധാരാളം ചില്ലകളും
അതിൽ നിറയെ കിളിപ്പാട്ടുകളും
ഉണ്ടായിരിക്കാം.
എങ്കിലും പൂക്കൾ വിരിയാൻ,
അതിൽ തേൻ നിറയാൻ,
പൂമ്പാറ്റകൾ വട്ടമിടാൻ
ഒരു വസന്തകാലം
ആഗമിക്കേണ്ടിയിരിക്കുന്നു
എന്നിലേക്കു നീയും
നിന്നിലേക്കു ഞാനും
എത്തിച്ചേരുന്ന
കാലം വരെ നാമെത്ര
തണൽമരങ്ങൾ താണ്ടിയിട്ടുണ്ടാവാം
എങ്കിലും പൂത്തിരുന്നില്ലല്ലൊ
അവയിലൊന്നും നാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ