അവനവനോടൊപ്പം
ആയിരിക്കുമ്പോഴാണു
മനുഷ്യൻ ഏറ്റവുംകൂടുതൽ
ആനന്ദമനുഭവിക്കുന്നത്;
ആ ആനന്ദത്തിൽ നിന്നാണു
പ്രതിഭകൾ ജനിക്കുന്നത്,
തനിക്കു പുറത്തും അവൻ അന്വേഷിക്കുന്നത് സ്വന്തം അപരനെത്തന്നെയാണു.
ചിന്തകളിലും വ്യാപാരങ്ങളിലും താദാത്മ്യപ്പെടാനാവുന്നൊരാളെ
തനിക്കുള്ളിരുന്നു മുഷിയുന്ന
ഇടവേളകളിലാണവൻ മറ്റുള്ളവരെ തിരയുന്നത് .
ആ ഇടവേളകൾക്കാവശ്യമായ
ദൈർഘ്യമാണു
ഓരോരുത്തരെയും
നിർവ്വചിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ