മുന്നോട്ടെന്ന പോലെ തന്നെ
കാലം പിന്നോട്ടും കറങ്ങും .
സമയവും ദിവസവും
മാസങ്ങളും വര്‍ഷങ്ങളും
അളന്നെടുക്കുന്ന
മനുഷ്യന്റെ മാനദണ്ഡങ്ങളൊന്നും
അതിനു ബാധകമല്ല .
മുന്നോട്ടു മാത്രം
നോക്കിയിരിക്കുന്ന മനുഷ്യന്റെ
സമയത്തിന്റെ അളവുകോലില്‍
ഭൂതകാലം മടങ്ങിവന്ന്
ചിലതൊക്കെ പറയും .
പഴയ കടങ്ങള്‍ വീട്ടും.
പട്ടിണി കിടന്ന
ബാല്യത്തിന്റെ കണക്കുകള്‍ ,
സ്നേഹം കൊതിച്ച
ഭാഗ്യം കെട്ട ഏടുകള്‍
ഒക്കെയും അതിലുള്‍പ്പെടും .
ചില സന്ധ്യകള്‍ തിരിച്ചു വരും
എന്നോ ഉരുകിയൊഴുകിപ്പോയ മെഴുകുതിരിയുടെ ഉടല്‍ വീണ്ടുമുയിര്‍ക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ