2020, ജൂൺ 29, തിങ്കളാഴ്‌ച

തെരുവുവിളക്കുകൾ


തെരുവുവിളക്കുകൾ
മഞ്ഞുപുതച്ച്‌ 
അനാഥമായി നിൽക്കുന്നു !

നൂറ്റാണ്ടുകൾക്കിടയിൽ വരാറുള്ള
മഹാമാരിയുടെ കാലത്ത്‌
വിദ്യാലയങ്ങൾ നിശബ്ദത കുടിക്കുന്നു !

നമുക്കിനിയും അവസരങ്ങളുണ്ട്‌
ശിലായുഗ മനുഷ്യരെപ്പോലെ
ബുദ്ധിക്കു മൂർച്ച കൂട്ടേണ്ട കാലമാണിത്‌....

പുതിയ വാതിലുകൾ തുറക്കാൻ
താക്കോലുകളെ നിരീക്ഷിക്കേണ്ട കാലം....!"

2020, ജൂൺ 28, ഞായറാഴ്‌ച

ചതുപ്പുനിലം


 ജീവിതത്തിന്റെ ചതുപ്പുനിലങ്ങളെക്കുറിച്ച്‌,
ഇറങ്ങിപ്പോയാൽ തിരിച്ചു കയറാനാവാതെ
ചില മനുഷ്യരിൽ നാം 
നിന്ന നിൽപിൽ നിന്നുപോകുന്നതിനെക്കുറിച്ച്‌,
ഒരു ലോകം മറ്റൊന്നിലേക്ക്‌ 
ആഴ്‌ന്നുപോകുന്നതിനെക്കുറിച്ച്‌,
ഞാൻ എന്നോടു തന്നെ പറഞ്ഞു.

നിൽപുറഞ്ഞു നിൽക്കുന്ന
 അവസ്ഥയിലും
താമരപോലെ നാം 
വിടർന്നു വരുന്നതിനെക്കുറിച്ച്‌,
വാടാതിരിക്കുന്നതിനെക്കുറിച്ച്‌
സമയമെന്നെ ഓർമ്മിപ്പിച്ചു

വെള്ളം കൂടിവരുമ്പോൾ
അവ മാഞ്ഞുപോകുമെന്ന്,
ശ്വാസകോശങ്ങൾ അണുക്കൾ നിറഞ്ഞ്‌, കണ്ണുകളിലൂടെ ശ്വസിക്കേണ്ടിവരുമെന്ന്,
ഉറങ്ങാനാവാതെയാകുമോയെന്ന്,
 കാലം കരഞ്ഞു.

ലോകം മുഴുവനായി
ഒരു കുഞ്ഞായെന്നും
പാൽ കുടിക്കുമ്പോൾ 
വിക്കി നെറുകയിൽ കേറി
ശ്വാസം കിട്ടാതെ പിടയുകയാണെന്നും 
ഞാൻ ആശങ്കപ്പെട്ടു.

അടുത്ത നിമിഷം ഞാനമ്മയാവുകയും
ലോകത്തിന്റെ നെറുകയിൽ എന്റെ വാക്കുകൾ കൊണ്ട്‌ ഊതുകയും ചെയ്തു

മയിൽപ്പീലി

നിന്നിലാണു ഞാൻ മുങ്ങിമരിച്ചത്‌,
നീ തന്നെയാണെന്റെ ദാഹജലവും

ഓരോ അണുവിലും സ്വപ്നങ്ങൾ നിറച്ച്‌
ഓരോ നിമിഷവും അതിനെ പെറ്റുപെരുകാൻ
പ്രേരിപ്പിക്കുന്ന എന്റെ മയിൽപ്പീലി !!!

2020, ജൂൺ 6, ശനിയാഴ്‌ച

Motivation

പ്രളയാനന്തരം ഒരു ലോകമുണ്ടായിരിക്കുക എന്നത്‌ അസംഭവ്യമായി കരുതിയിരുന്നു മനുഷ്യർ.എന്നാൽ പ്രകൃതിനിയമമനുസരിച്ച്‌ ബലഹീനമായവ നശിക്കുകയും ബലവത്തായവ അതിജീവിക്കുകയും ചെയ്ത്‌ പുതിയൊരു ലോകം നിലനിൽക്കുകയാണുണ്ടായത്‌.ഈ കടഞ്ഞെടുക്കലിൽ ജീവജാലങ്ങൾ മാത്രമല്ല ഉൾപ്പെടുക നമ്മുടെ കഴിവുകളും ചിന്തകളുമെല്ലാം കൂടിയാണു.ഇപ്പോൾ കൊറോണ എന്ന മഹാമാരിക്കിപ്പുറം മാനവരാശി വഴിമാറി ഒഴുകിത്തുടങ്ങുകയാണു നമുക്കും അതിൽ പ്രധാനമായൊരു കണികയുടെ പങ്കുവഹിക്കാനുണ്ട്‌.
തീർച്ചയായും!!!