2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ജനാല


------------
മഴ പെയ്യുന്നതു കാണാനായി
മാത്രം ചില ജാലകങ്ങൾ
തുറക്കുന്നുണ്ട്‌ നാം

മറ്റു ചിലപ്പോൾ
ആകാശം കാണാൻ,
ശുദ്ധവായുവിനെ
അകത്തേക്കു ക്ഷണിക്കാൻ

പുറത്തെവിടെയോ കൂകുന്ന 
കുയിലിനെ കാണാൻ,
ചുവന്ന വെയിൽ
തിളങ്ങുന്നതു കാണാൻ

ഇവിടൊരു കൂട്ടം
പുസ്തകങ്ങൾ
അവ നിറയെ ജനാലകൾ

വേണ്ടതൊക്കെ കാണാൻ
അവ തുറക്കുകയേ വേണ്ടൂ
രാജ്യങ്ങൾ അതിർത്തിപോലും
മറന്നയീ കാലത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ