ലോകം ചുറ്റാനിറങ്ങുന്നൊരാളോട്
അതിരുകളെക്കുറിച്ചും
അരുതുകളെക്കുറിച്ചും
പറയുന്നവരെ ഒരു ചിരിയിലൊതുക്കി
അയാൾ യാത്ര തുടങ്ങി
ആദ്യം ഭൂതകാലത്തിലേക്ക്
അയാൾ നടന്നുപോയി
പോയ വഴികളിലൂടെയല്ല
പോകാൻ ആഗ്രഹിച്ചിരുന്ന വഴികളിലൂടെ
തിരിച്ചു നടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല
ആ വഴി മുന്നോട്ടു നീണ്ടുവന്ന്
അയാളുടെ വർത്തമാനകാലത്തിൽ മുട്ടിനിന്നു
ഭാവികാലം എന്നത്
വെറുമൊരു സ്വപ്നമായിരുന്നു
നടക്കാതെ പോയ ഭൂതകാലത്തിന്റെ
കളർച്ചിത്രം
അയാളിപ്പോൾ
ലോകം മുഴുവൻ
കീഴടക്കിയ ഒരാളാണു
സ്വന്തം ലോകം
മറ്റൊരാൾ കൈയടക്കുമ്പോഴല്ലേ
നാം തോറ്റുപോകുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ