2019, ഡിസംബർ 17, ചൊവ്വാഴ്ച

പരിഭാഷ



എന്റെ വാക്കുകൾ
ദൂരെയൊരു ഭൂഖണ്ഡത്തിലിരുന്നു
ആരൊ എഴുതിയവയുടെ പരിഭാഷയാണെന്ന് ആരൊക്കെയോ കരുതുന്നു

ലോകമനസിന്റെ ചിന്താധാരയിൽ നിന്ന്
ഒരു തുടം അവരും
ഒരു തുള്ളി ഞാനും
കോരിയെടുത്തതാവാം

വിശേഷപ്പെട്ടതായി അതിലൊന്നുമില്ലെങ്കിലും
ശ്ശ്രദ്ധിച്ചില്ലെങ്കിൽ
ആ ചിന്താശബ്ദം
നാം കേൾക്കാതെ പോകാം

ഏതു ഭാഷയിലെ
ശബ്ദകോശമെടുത്താലും
തണുക്കുമ്പോൾ
ചൂടുപുകയ്ക്കുകയെന്നത്‌
ഒരേയൊരു ചൈതന്യമാണു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ