2019, ഡിസംബർ 17, ചൊവ്വാഴ്ച

മാന്ത്രികവാക്കുകൾ


വാക്കുകൾക്ക്‌ മാന്ത്രികശക്തിയുണ്ട്‌
ഒരു നിമിഷം മൗനമായിരുന്നു നോക്കൂ

വാക്കുകൾ പുഞ്ചിരിയായൊ
നനുത്തൊരു ആശ്ലേഷമായോ
വേഷം മാറും

പൂക്കളുടെ സുഗന്ധം പേറുന്ന ആശംസയായോ
ബലൂണുകളുടെ ഉള്ളിൽ നിറയുന്ന നിശ്വാസം പോലെയോ
കൈമാറ്റം ചെയ്യപ്പെടും

ഒരമ്മയുടെ കവിത
അവളുടെ കുഞ്ഞാണു
പ്രണയിക്കുന്നവന്റെ കവിത
പ്രണയിതാവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ