അവർ പറയുന്നു;
പ്രണയത്തിന്റെ നിയമങ്ങളെക്കുറിച്ച്,
നിബന്ധനകളെക്കുറിച്ച്
അസാന്നിദ്ധ്യങ്ങളുടെ തടവറയിൽ
അനിയന്ത്രിതമായി സംഭവിച്ചേക്കാവുന്ന ഒരു സാന്നിദ്ധ്യമാണത്,
ഒരു പാറയ്ക്കുള്ളിൽ
അവിചാരിതമായി
പൊടിച്ചേക്കാവുന്ന
നീരുറവയാവാമത്
ഒഴുക്കിനെതിനെതിരേ നീന്താൻ ത്രാണിയില്ലാത്തവനെ
തടഞ്ഞുനിർത്തുന്ന വേരാവാമത്
എഴുതിവയ്ക്കുന്ന നിയമസാധുതകൾക്കപ്പുറം ജീവിതത്തിന്റെ വളവുതിരിവുകളാണു വടിവൊത്തത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ